കോടിയേരി ബാലകൃഷ്ണന് അവധി; സി.പി.എമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി

  • Post category:news
  • Reading time:1 min read
You are currently viewing കോടിയേരി ബാലകൃഷ്ണന് അവധി; സി.പി.എമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘനാളത്തെ അവധിയില്‍ പോകുന്നു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അവധിയെടുക്കുന്നത്.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തില്‍ സംസ്ഥാന സെന്ററിന്‍റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. നിലവില്‍ എം. വി ഗോവിന്ദനാണ് സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല.

അടുത്തിടെ വിദഗ്ധ ചികിത്സക്കായി കോടിയേരി വിദേശത്തേക്കും പോയിരുന്നു. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി ഇപ്പോള്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കും. കോടിയേരി അവധിയില്‍ പോകുന്നതോടെ മുതിര്‍ന്ന നേതാവായ എം.എ.ബേബിയെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത.

0Shares