കോടികളുടെ ഇരുമ്പ് സാമഗ്രികള്‍ കടത്തി; കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ സി.ബി.ഐ റെയ്ഡ്

  • Post category:news
  • Reading time:1 min read
You are currently viewing കോടികളുടെ ഇരുമ്പ് സാമഗ്രികള്‍ കടത്തി; കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ സി.ബി.ഐ റെയ്ഡ്

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മറവില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നിന്നും കോടികളുടെ ഇരുമ്പ് സാമഗ്രികള്‍ കടത്തി. സംഭവത്തെ തുടര്‍ന്ന് ഷിപ്‌യാര്‍ഡില്‍ സി. ബി. ഐ റെയ്ഡ് നടത്തി. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നു എന്ന് ആദ്യം അറിയിച്ചിരുന്നു എങ്കിലും അദ്ദേഹം സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

ഇരുമ്പ് കടത്തിയ സംഭവത്തില്‍ സംഭവത്തില്‍ കപ്പല്‍ശാലയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എം.ജി.എം അജിത്‌ കുമാര്‍, കരാറുകാരന്‍ മുഹമ്മദാലി എന്നിവരുടെ പേരിലാണ് കേസ് എടുത്തിട്ടുള്ളത്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും സി. ബി. ഐ റെയ്ഡ് നടത്തി.

0Shares