കോടതി വിധി വന്നാല്‍ ഉടനെ നടപ്പിലാക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല- മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കോടതി വിധി വന്നാല്‍ ഉടനെ നടപ്പിലാക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് കോടതി വിധി വന്നാല്‍ നാളെ നടപ്പിലാക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി സംബന്ധിച്ച വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് സുപ്രീം കോടതി വിധി അന്തിമമാണ്. എന്നാല്‍ വിധി നടപ്പാക്കും മുന്‍പ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ല. വിധിയുടെ പിറ്റേന്ന് തന്നെ ഉത്തരവ് നടപ്പിലാക്കാനാവില്ല. അങ്ങനെ നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ പ്രശ്‌നമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി വന്നതിന് ശേഷവും നിയമനം വൈകുന്നതിനെതിരെ ടി.പി. സെന്‍കുമാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. തന്റെ നിയമനം വൈകിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇടപെട്ടുവെന്ന് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

0Shares