ന്യൂഡല്‍ഹി: കോടതി അലക്ഷ്യത്തിന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റ്‌സ് സി.എസ്. കര്‍ണന് സുപ്രീംകോടതിയുടെ നോട്ടീസ്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസിനും മറ്റ് ജഡ്ജിമാര്‍ക്കുമെതിരായി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച ജസ്റ്റിസ് സി.എസ് കര്‍ണന്റെ നിലപാടിനെതിരെയാണ് സുപ്രീം കോടതി നോട്ടീസയച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ജഡ്ജിക്കെതിരെ ഇത്തരത്തിലൊരു നടപടി. ചീഫ് ജസ്റ്റിസും മറ്റ് ആറ് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന ബഞ്ചായിരിക്കും ജസ്റ്റിസ് കര്‍ണനെതിരായ കേസ് പരിഗണിക്കുന്നത്.
