കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

പാലക്കാട്: കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഒപ്പിടാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പമ്പ സ്റ്റേഷന്‍ പരിധിയില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയ റാന്നി ഗ്രാമന്യായാലയ കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. രണ്ട് മാസം എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥലംഘിച്ചതിനാലാണ് കോടതി ഉത്തരവ്. ശനിയാഴ്ചകളില്‍ രാവിലെ 9നും 11നും ഇടയ്ക്ക് പമ്പാ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങവേയാണ് പോലീസ് ഇയാളെ പിടികൂടിയത്.

0Shares