കോടതിക്കുള്ളില്‍ പാമ്പെത്തി; കടികിട്ടിയത് ജഡ്ജിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കോടതിക്കുള്ളില്‍ പാമ്പെത്തി; കടികിട്ടിയത് ജഡ്ജിക്ക്

മുംബൈ: കോടതി മുറിയിലിരുന്ന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. മുംബൈ പനവേലിലെ കോടതി ചേംബറിലിരിക്കുമ്പോഴാണ് മജിസ്‌ട്രേറ്റ് സി.പി കാഷിദിനാണ് പാമ്പു കടിയേറ്റത്. ഇടതുകൈയിലാണ് പാമ്പ് കടിച്ചത്. വിഷമില്ലാത്ത ഇനത്തില്‍പ്പെട്ട പാമ്പാണ് മജിസ്‌ട്രേറ്റിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കടിയേറ്റ ഇദ്ദേഹത്തെ ആദ്യം പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് ഗാന്ധി ആശുപത്രിയിലേക്കും മാറ്റി. പാമ്പിനെ പിടികൂടിയ ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. കോടതി രണ്ടിലാണ് സംഭവം നടന്നത്. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും കെട്ടിടത്തിന്റെ പിന്‍ഭാഗം കാടുപിടിച്ച നിലയിലാണെന്നുമാണ് വിവരം.

0Shares