കോടതികളിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല.

  • Post category:news
  • Reading time:1 min read
You are currently viewing കോടതികളിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല.

ന്യൂഡല്‍ഹി: കോടതികളില്‍ കേസ് നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ബി.ജെ.പി വക്താവും അഭിഭാഷകനുമായ അശ്വിന്‍കുമാര്‍ ഉപാദ്ധ്യായ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹര്‍ജി പരിഗണന അര്‍ഹിക്കുന്നതല്ല എന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. സിനിമാ തിയേറ്ററുകളില്‍ നിര്‍ബന്ധമായും ദേശീയഗാനം കേള്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അശ്വിന്‍കുമാര്‍ കോടതിയെ സമീപിച്ചത്.

suprem

 

0Shares