കൊ​ച്ചു​വേ​ളി-​ച​ണ്ഡി​ഗ​ഡ് എ​ക്സ്പ്ര​സി​ല്‍ തീ​പി​ടി​ത്തം; യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​ര്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊ​ച്ചു​വേ​ളി-​ച​ണ്ഡി​ഗ​ഡ് എ​ക്സ്പ്ര​സി​ല്‍ തീ​പി​ടി​ത്തം; യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​ര്‍

ന്യൂഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ചു. എ​ട്ടാം നമ്പർ പ്ലാ​റ്റ്ഫോ​മി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കൊ​ച്ചു​വേ​ളി-​ച​ണ്ഡി​ഗ​ഡ് കേ​ര​ള സമ്പര്‍ക് ക്രാ​ന്തി എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ടു ബോ​ഗി​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​യി ട്രെ​യി​നി​ല്‍‌ നി​ന്ന് മാ​റ്റി.

ട്രെ​യി​നി​ന്‍റെ ജ​ന​റേ​റ്റ​ല്‍ കമ്പാർ​ട്ട്മെ​ന്‍റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ഫ്ലാ​റ്റ്ഫോം എ​ട്ടി​ലേ​ക്കും തീ​പ​ട​ര്‍​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നാ​ലു യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ‍​യ​ണ​ച്ച​ത്. തീ​പി​ടി​ച്ച കാ​ബി​നു​ക​ള്‍ ഒ​ഴി​വാ​ക്കി ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​താ​യി അധികൃതര്‍ അറിയിച്ചു.

0Shares