കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചിലില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചിലില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.

ബോഗോട്ട: തെക്കന്‍ കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചില്‍. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 200ല്‍ പരം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കാണാതായ 300ല്‍ അധികം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദക്ഷിണ കൊളംബിയയിലെ മൊക്കോവ നഗരത്തിലാണ് ഒരു പ്രദേശമാകെ തുടച്ചുനീക്കിയ മണ്ണിടിച്ചിലുണ്ടായത്. രാത്രിയിലും പകലുമായി നില്‍ക്കാതെ പെയ്ത മഴയില്‍ നിരവധി വീടുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി.

ഈ പ്രദേശത്തെ മിക്ക വീടുകളും കെട്ടിടങ്ങളുമെല്ലാം മണ്ണിനടിയിലായിരിക്കുകയാണ്. 40,000ല്‍ അധികം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ചയോടെ കനത്ത മണ്ണിടിച്ചിലുണ്ടായത്. വനത്തോട് ചേര്‍ന്ന പ്രദേശമായതു കൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചു. കൊളംബിയ പ്രസിഡന്റ് ജുവാന്‍ മനുവല്‍ സാന്റോസ് ദുരന്തമേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഈ വര്‍ഷം ആദ്യം കൊളംബിയയുടെ അയല്‍രാജ്യമായ പെറുവില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ 100ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

https://www.youtube.com/watch?v=aTX9_h_H6KE

0Shares