കൊല്‍ക്കത്താ മുംബൈ രണ്ടാം ക്വാളിഫയര്‍ ഇന്ന് .കൊല്‍ക്കത്തയെ മഴ ചതിക്കുമോ?

  • Post category:news
  • Reading time:1 min read
You are currently viewing കൊല്‍ക്കത്താ മുംബൈ രണ്ടാം ക്വാളിഫയര്‍ ഇന്ന് .കൊല്‍ക്കത്തയെ മഴ ചതിക്കുമോ?

ബംഗളൂരു: ഐ.പി.എല്ലിലെ രണ്ടാമത്തെ ക്വാളിഫയര്‍ മത്സരം ഇന്ന് രാത്രി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ഒന്നാം ക്വാളിഫയര്‍ പൂനെ സുപ്പര്‍ ജയ്ന്‍്‌സിനോട് സ്വന്തം തട്ടകത്തില്‍ തോറ്റ മുംബൈ ഇന്ത്യന്‍സും എലിമിനേറ്ററില്‍ സണ്‍റൈസസ് ഹൈദരാബാദിനെ പരായപ്പടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഇന്ന് ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കുന്നത്. രാത്രി എട്ട് മണിക്ക് നടക്കുന്ന കളി സോണി സിക്‌സ്, മാക്‌സ്, ഇ.എസ്.പി.എന്‍ ചാനലുകളില്‍ തത്സമയം കാണാം.


ഗ്രൂപ്പ് തലത്തില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എറ്റുമുട്ടിയപ്പോഴും വിജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു. ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് നേരത്തെ തന്നെ ഫൈനലില്‍ എത്തിക്കഴിഞ്ഞു. മെയ് 21ന് ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ റൈസിംങ്ങ് പുനെ ജയന്‍്‌സായിരിക്കും ഇതില്‍ ജയിക്കുന്നവരുടെ എതിരാളി. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്.
എലിമിനേറ്റര്‍ മത്സരത്തിനിടെ കനത്ത മഴ കാരണം കളി മണിക്കൂറുകളോളം നീണ്ടുപോയിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിന് ഇറങ്ങുമ്പോഴും ബാംഗ്ലൂര്‍ മഴപ്പേടിയിലാണ്. ഇന്നലെയും കനത്ത മഴ പെയ്ത സാഹചര്യത്തില്‍ ക്വാളിഫയര്‍ മത്സരം മഴമൂലം മുടങ്ങിയാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലിലെ ഫൈനലില്‍ പ്രവേശിക്കും. അങ്ങനെ സംഭവിച്ചാല്‍ കെല്‍ക്കത്ത നൈറ്റ് റൈഡര്‍സിനായിരിക്കും തിരിച്ചടി.അങ്ങനെ വന്നാല്‍ ഒന്നാം ക്വാളിഫയറിന്റെ ആവര്‍ത്തനമാകും ഈ മത്സരവും.

0Shares