കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 48 കടന്നു: തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 48 കടന്നു: തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ

ശ്രീനഗർ: പുല്‍വാമയില്‍ ഇന്ത്യന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 48 കടന്നു. 2500 സൈനികരുമായി 70 വാഹനങ്ങളിൽ കടന്നുപോകുമ്പോഴാണ് ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ആക്രമണമുണ്ടായത്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിറച്ച കാർ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

 

പുല്‍വാമ സ്വദേശിയായ ചാവേറാണ് ആക്രമണം നടത്തിയത്. ഇയാൾ സ്ഫോടനത്തിൽ ചിതറിത്തെറിച്ചു. പാകിസ്ഥാൻ ബന്ധമുള്ള ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണം നടത്തിയത് പാക്ക് സൈനികരുടെ സഹായത്തോടെയാണോ എന്ന കാര്യം പരിശോധിക്കുകയാണ്. ഭീകരർക്ക് ഉടൻ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ രാഷ്ട്ര തലവന്മാർ അറിയിച്ചു. ഭീകരാക്രമണത്തെ ലോകരാഷ്ട്രങ്ങൾ അപലപിച്ചു. പാകിസ്ഥാനിലേക്ക് യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

0Shares