കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബ് കാന്തപുരം സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍; ശുഹൈബ് വധം കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു; സി.പി.എം ഇതുവരെ അഭിമുഖീകരിക്കാത്ത പുതിയ പ്രതിസന്ധിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബ് കാന്തപുരം സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍; ശുഹൈബ് വധം കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു; സി.പി.എം ഇതുവരെ അഭിമുഖീകരിക്കാത്ത പുതിയ പ്രതിസന്ധിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് കാന്തപുരം സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു എന്നത് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നത് പുതിയ പ്രതിസന്ധിയില്‍. മലബാറിലെ മുസ്ലിം സമുദായത്തിനിടയില്‍ സി.പി.എമ്മിന് സ്വാധീനമുണ്ടാക്കാനും തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ ഉറപ്പാക്കാനും സഹായിക്കുന്നതില്‍ കാന്തപുരം വിഭാഗത്തിന്റെ പങ്ക് നിര്‍ണായകമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലുള്‍പ്പെടെ അത് സി.പി.എമ്മിന് വന്‍തോതില്‍ ഗുണം ചെയ്യുകയുമുണ്ടായി. എന്നാല്‍ ശുഹൈബ് വധം കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു എന്നാണ് വ്യക്തമായ വിവരം. സ്ഥിതി മനസിലാക്കി മുതലെടുക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ശ്രമം തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും തല്‍ക്കാലം സുന്നീ നേതാക്കളുടെ മനസിലില്ല. ശുഹൈബ് എന്ന തങ്ങളുടെ പ്രവര്‍ത്തകനെ 38 തവണ വെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലും രോഷത്തിലുമാണ് അവര്‍.

സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനയുടെ പ്രവര്‍ത്തകനായിട്ടും ശുഹൈബിനെ കൊന്നത് സി.പി.എം തന്നെയാണ് എന്ന് തെളിഞ്ഞാല്‍ മലബാറിലെ മുസ്ലിം സമുദായത്തിനിടയിലെ സ്വാധീനം പിടിച്ചു നിര്‍ത്താന്‍ സി.പി.എം പാടുപെടേണ്ടി വന്നേക്കും. അതിനിടയില്‍ സാമാന്യമര്യാദയില്ലാതെ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്നതില്‍ നിന്ന് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ യു.ഡി.എഫ് നേതൃത്വത്തെ പിന്തിരിപ്പിച്ചതായും സൂചനയുണ്ട്.

0Shares