കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടില്‍ മരിച്ചനിലയിയില്‍ കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് അവശനിലയിലായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികില്‍സയിലായിരുന്നു. വീട്ടില്‍ തനിച്ച് കഴിഞ്ഞുവരികയായിരുന്നു. മരണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ഓടക്കാലിക്കു സമീപം ചെറുകുന്നത്തുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഇയാല്ക്ക് ഇപ്പോള്‍ സഹായത്തിന് ആരുമില്ല.എന്തുകൊണ്ടാണ് പാപ്പു ഭാര്യയിനിന്നും മാറി പോയത് എന്നതിന്റെ കാരണങ്ങള്‍ മുമ്പ് വിവാദമായിരുന്നു. വാഹനത്തില്‍നിന്നു വീണു കാലിന് ഗുരുതരമായി പരിക്കേറ്റ പാപ്പു എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണുണ്ടായിരുന്നത്. ഇയാളെ സംരക്ഷിക്കാനോ ഭക്ഷണം നല്‍കാനോ അരുമില്ലായിരുന്നു. ജിഷ മരിച്ചതിനെത്തുടര്‍ന്നു ലഭിച്ച ആനുകൂല്യങ്ങളില്‍ നയാപൈസ പാപ്പുവിനു കിട്ടിയില്ല. അമ്മ രാജേശ്വരിയും മൂത്തമകള്‍ ദീപയും ഇതു കൈപറ്റുകയായിരുന്നു.
അതേ സമയം ജിഷ കേസിലെ മഹസര്‍ സാക്ഷി ഇരിങ്ങോള്‍ വട്ടോളിപ്പടി പുത്തന്‍കുടി പി.എം. സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജിഷയുടെ അയല്‍വാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ജിഷാവധക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലാണ്. പ്രതി അമീറുല്‍ ഇസ്ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂര്‍ത്തിയാക്കി.സാക്ഷിമൊഴികളുടെയും പൊലീസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെയും വെളിച്ചത്തില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട 921 ചോദ്യങ്ങള്‍ ദ്വിഭാഷിയുടെ സഹായത്തോടെ കോടതി പ്രതിയോടു ചോദിച്ചു. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. പ്രതിഭാഗം സാക്ഷികളുടെ പട്ടിക അടുത്ത ദിവസങ്ങളില്‍ അമീറുല്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിക്കും. 2016 ഏപ്രില്‍ 28നു വൈകിട്ട് 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്.