മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപികമാര്‍ ശകാരിച്ചു; ഇതിനു ശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സ്കൂളിലെ എല്‍.പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടി; കൊല്ലത്ത് നടന്ന സംഭവം

  • Post category:news
  • Reading time:1 min read
You are currently viewing മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപികമാര്‍ ശകാരിച്ചു; ഇതിനു ശേഷം  മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സ്കൂളിലെ എല്‍.പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടി; കൊല്ലത്ത് നടന്ന സംഭവം

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അന്ത്യം. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും രാമന്‍കളങ്ങര സ്വദേശിനിയുമായ ഗൗരി നേഹയാണ്(16) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി. അതേസമയം ആരോപിതരായ സിന്ധു, ക്രസന്റ എന്നീ രണ്ട് അധ്യാപികമാര്‍ ഇപ്പോള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ അധ്യാപികമാരായ ഇരുവര്‍ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസം മുന്‍പ് സഹപാഠിയുമായി പെണ്‍കുട്ടി വാക്കുതര്‍ക്കമുണ്ടായിരുന്നു.

ഇത് ചോദ്യം ചെയ്ത അധ്യാപിക  സ്റ്റാഫ് റൂമിന് അകത്തേക്ക് പെണ്‍കുട്ടിയെ വിളിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് ശകാരിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് പൊലീസ് വിശദീകരണം. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് ദൃസാക്ഷികളായി ചില കുട്ടികളോടും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കിയിരുന്നു. അതിനിടേ സ്‌കൂളിലേക്ക് കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്നു പോലിസ് നടത്തിയ ലാത്തിചാര്‍ജിനിടേ എസ്.ഐയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

 

0Shares