കൊല്ലം: കൊല്ലത്ത് തട്ടാമലയില്‍ ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ ആഘാതത്തില്‍ ബസ്സുകള്‍ രണ്ടും ഇരു വശത്തേക്ക് തെന്നിമാറി.

കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. സീറ്റില്‍ ഉറപ്പിച്ചിട്ടുള്ള കമ്പിയില്‍ തലയിടിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ടൂറിസ്റ്റ് ബസില്‍ ആളുകള്‍ കുറവായിരുന്നു. പരിക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.