കൊല്ലത്ത് ഒന്നാം പ്ലാറ്റ് ഫോമിലേക്ക് എത്തിയ അനന്തപുരി എക്‌സ്പ്രസിന് തീപിടിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലത്ത് ഒന്നാം പ്ലാറ്റ് ഫോമിലേക്ക് എത്തിയ അനന്തപുരി എക്‌സ്പ്രസിന് തീപിടിച്ചു

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. തിരുവനന്തപുരം വഴി ചെന്നൈ എഗ്മോറിലേക്ക് പോകേണ്ട അനന്തപുരി എക്‌സ്പ്രസ്സിന്റെ എഞ്ചിനാണ് തീപിടിച്ചത്. എഞ്ചിനില്‍ നിന്ന് പുകയുയരുകയും പിന്നാലെ തീ പടരുകയുമയായിരുന്നു. ഉടന്‍ തന്നെ അഗ്‌നിശമനസേന, ആര്‍.പി.എഫ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ട് എന്നാണ് പ്രഥാമിക വിവരം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.പ്ലാറ്റ്‌ഫോമിലേയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ അനന്തപുരി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ഭാഗത്ത് തീപിടിക്കുകയായിരുന്നു. ഈ സമയത്ത് ട്രെയിനിനകത്ത് യാത്രക്കാരുണ്ടായിരുന്നു. അവരെ ഉടന്‍ സുരക്ഷവിഭാഗം എത്തി മാറ്റുകയായിരുന്നു. ഒന്നാം പ്ലാറ്റ് ഫോമിലേക്ക് ട്രെയിന്‍വന്നു കയറിയപ്പോഴായിരുന്നു അപകടം. പുതിയ എന്‍ജിന്‍ എത്തിച്ച ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

0Shares