
കൊല്ലം: കൊട്ടിയത്ത് മൂന്ന് ദിവസങ്ങൾക്കുമുമ്പ് കാണാതായ 14 വയസുകാരന്റെ കൊലപാതകം സംബന്ധിച്ച് അമ്മയുടെ നിർണ്ണായക മൊഴി പുറത്ത്. താൻ ഒറ്റയ്ക്കാണ് മകനെ കൊന്നതെന്ന് അമ്മ പോലീസിൽ മൊഴി നൽകി. അമ്മയാണ് മകനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ നിഴലിലാണ് പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്തത്. ഈ സംശയം ശരിവെച്ചുകൊണ്ടായിരുന്നു അമ്മയുടെ മൊഴി. കുട്ടിയുടെ ശരീരഭാഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.ജിത്തു ജോബിന്റെ കൊലപ്പെടുത്തിയത് താന്‍ തനിച്ചാണെന്ന മാതാവ് ജയയുടെ മൊഴി പോലീസ് അംഗീകരിച്ചിട്ടില്ല. കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്.
മൃതദേഹത്തില്‍ നിന്നും കാണാതായ ഇടംകൈ കണ്ടെത്തിയാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. മകനെ പെട്ടെന്നുള്ള പ്രകോപനത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇന്നലെ രാത്രി ഇവരെ ഒറ്റയ്ക്ക് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. തര്‍ക്കത്തിനിടയില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നായിരുന്നു കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.
പിതാവ് കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തില്‍ ആയിരുന്നു. ഇടയ്ക്കിടെ അവിടെ പോകുകയും ചെയ്തിരുന്നു. ഇതുപോലെ അവിടെ പോയി വന്നതിന് ശേഷം ജയമോളോട് ചില കാര്യങ്ങള്‍ ജിത്തു സംസാരിച്ചു. ഇതു തന്നെ പ്രകോപിതയാക്കിയെന്നും ഷാള്‍ എടുത്തു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.
കൊട്ടിയത്ത് മൂന്ന് ദിവസങ്ങൾക്കുമുമ്പ് കാണാതായ 14 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുണ്ടറയിലെ സ്വകാര്യ സ്കൂളിലാണ് ജിത്തു പഠിക്കുന്നത്. തിങ്കളാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.
