കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ബൈപ്പാസിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. നാല് മണിക്ക് തിരുവനന്തപുരത്ത് എത്തിയ മോദി ഹെലികോപ്റ്ററിലാണ് കൊല്ലത്തെ ആശ്രമം മൈതാനത്തിലെത്തിയത്. ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രി ജി.സുധാകരന്‍ എന്നിവരും പങ്കെടുത്തു.
അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവർത്തകർ പൊതുജന കുട്ടത്തിൽനിന്നും ശരണം വിളിച്ച് പ്രതിഷേധിച്ചു. ഇത് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. സർക്കാർ യോഗം ആര്‍ക്കും എന്തും കാണിക്കാവുന്ന വേദിയാണെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു.