കൊല്ലം പുനലൂരില്‍ വാഹനാപകടം: നാലു മരണം.

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലം പുനലൂരില്‍ വാഹനാപകടം: നാലു മരണം.

കൊല്ലം: പുനലൂര്‍ കുന്നിക്കോട്ട് കെ.എസ്.ആര്‍.ടി.സിയും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവറടക്കം നാലുപേര്‍ മരിച്ചു. കൊട്ടാരക്കരയില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കൊട്ടാരക്കര ഭാഗത്തേക്ക് രോഗിയെയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കുന്നിക്കോടാണ് അപകടം നടന്നത്. ആംബുലന്‍സ് ഡ്രൈവര്‍ സുബിന്‍ തോമസ്, പത്തനാപുരം സ്വദേശികളായ ഫാത്തിമാ ബീവി, ഷെരീഫ് എന്നിവരാണ് മരിച്ചത്. എ.ഐ.എം മെഡിക്കല്‍ സെന്ററിന്റെ ആംബുലന്‍സും പുനലൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്.

0Shares