കൊല്ലം: ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കടയ്ക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ റിട്ടേര്‍ഡ് എഎസ്‌ഐ രവീന്ദ്രനാഥന്‍ പിള്ളയെ സിപിഎം സംഘര്‍ഷത്തിനിടെ മര്‍ദിച്ച് കൊലപ്പെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ബിജെപിയുടെ കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട രവീന്ദ്രനാഥന്‍പിള്ള. ഫെബ്രുവരി രണ്ടിന് രാത്രി കാഞ്ഞിരത്തുമൂട്ടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ രവീന്ദ്രനാഥിന്റെ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു.