കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടിത്തം; പത്തോളം കടകള്‍ കത്തി നശിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടിത്തം; പത്തോളം കടകള്‍ കത്തി നശിച്ചു.

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ അഗ്നിബാദ. പായിക്കട റോഡിലെ പത്തോളം കടകള്‍ കത്തിനശിച്ചു. ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ എവിടെ നിന്നാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല.

പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം ഉണ്ടായത്. തീ പിടിക്കുന്നത് കണ്ട സമീപത്തുള്ള ചുമട്ടുതൊഴിലാളികളാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. പായിക്കട റോഡിലെ ഓടിട്ട കെട്ടിടങ്ങളാണ് കത്തിനശിച്ചതിലേറെയും. തുണി മൊത്തവ്യാപാരക്കടയും പാത്രക്കടകളും ആക്രിക്കടകളും കത്തിനശിച്ചവയില്‍പ്പെടുന്നു.

0Shares