
സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡുകളില്‍ നിന്നും പൂര്‍ണമായി ടോള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിലൂടെ കേന്ദ്ര നീക്കത്തിനാണ് കേരളം തടയിട്ടത്. പുതിയതായി നിര്‍മിച്ച കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്താനാണു കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്.
എന്നാല്‍ നിര്‍മ്മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിച്ചതിനാല്‍ ആവശ്യം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചത്. ഇതിന്റെ ഭാഗമായി റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് നിര്‍മ്മിച്ച 15 പാലങ്ങളും റോഡുകളും പൊതു മരാമത്ത് ഏറ്റെടുക്കും.. ആ കമ്പനി വായ്പയായി എടുത്ത തുക സര്‍ക്കാര്‍ തിരിച്ചടക്കും എന്നിട്ട് ടോള്‍ ഒഴിവാക്കും എന്നാണ് പിണറായി സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍. കൊല്ലം ഉദ്ഘാടനത്തിന് തയ്യാറായി. ആലപ്പുഴയില്‍ നിര്‍മാണം അന്തിമ ഘട്ടത്തിലുമാണ്. യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. എന്നാല്‍ ദേശീയപാത വിഭാഗം സ്വന്തം നിലയില്‍ ചുങ്കം ഈടാക്കിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖമാവും വികൃതമാകുക.
