
ഡോറ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്രില്ലര്‍ ചിത്രം ‘കൊലൈയുതിര്‍ കാല’ത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏത് തരത്തിലുമുള്ള പ്രേക്ഷകനെയും ഭയപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്‍റെ മെയ്ക്കിങ്.
കമല്‍ ഹാസന്‍- മോഹന്‍ലാല്‍ ടീമിന്‍റെ ഉന്നൈപ്പോല്‍ ഒരുവന്‍, അജിത്തിന്‍റെ ബില്ല 2 അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ചാക്രി ടൊലെറ്റിയാണ് സംവിധാനം. ‘ഹഷ്’ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ റീമേക്കാണ് ഇത്.
നയൻതാരയോടൊപ്പം പ്രതാപ് പോത്തനും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അന്യഭാഷാ താരങ്ങളും അണി നിരക്കുന്നുണ്ട്.
