
തിരുവനന്തപുരം: വിവാദ ബ്ലൂവെയിൽ ഗെയിം കേരളത്തിൽ രണ്ടായിരത്തിലധികം പേർ ഡൗൺലോഡ് ചെയ്തതായി പൊലീസ് കണ്ടെത്തൽ.കഴിഞ്ഞ മാസം പാലക്കാട്ടെ നാലു കുട്ടികൾ കെ. എസ്ആർടി. സി ബസിൽ ചാവക്കാട് കടൽ കാണാൻ പോയത് കൊലയാളി ഗെയിമിന്‍റെ സ്വാധീനത്തിലാണെന്ന് സംശയമുണ്ട്. ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് ഓൺലൈൻ സൈറ്റുകളിൽ പരസ്യംനൽകുന്ന ഏജൻസികളാണു കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടു. രക്ഷിതാക്കൾക്കു ജാഗ്രതാ നിർദേശവും നൽകി.

ഇതോടെയാണ് ഈ ഗെയിമിനെച്ചൊല്ലി പോലീസ് കേരളത്തിലും അന്വേഷണം തുടങ്ങിയത്. കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നുവെന്ന് പറയപ്പെടുന്ന ബ്ലൂവെയിൽ ഗെയിം നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്.മുംബൈയിൽ കഴിഞ്ഞദിവസം കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരൻ മൻപ്രീത് സിങ് സഹാനി ഓൺലൈൻ കളിയുടെ ഇരയാണെന്നു പൊലീസ് സംശയിക്കുന്നു.
