കൊലയാളിയായ ഗോഡ്സെയെ വീണ്ടും മഹാനാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം

  • Post category:news
  • Reading time:1 min read
You are currently viewing കൊലയാളിയായ ഗോഡ്സെയെ വീണ്ടും മഹാനാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്സെയെ മഹാനായി ചിത്രീകരിക്കാനുള്ള ശ്രമം സംഘപരിവാർ ഭാഗത്തുനിന്നും വീണ്ടും ഉയർന്നു. നരേന്ദ്രമോഡി അധികാരത്തിൽ വന്നതുമുതൽ തന്നെ ഗോഡ്സെയെ രാജ്യസ്നേഹിയാക്കി വെള്ള പൂശാനുള്ള ശ്രമം നടക്കുകയാണ്. ഇതിലൂടെ സംഘപരിവാറിന്റെ ഹിംസയിലൂന്നിയുള്ള കലാപരാഷ്ട്രീയത്തിന് പച്ചക്കൊടി കാണിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്ന് സാമൂഹ്യനിരീക്ഷകർ വിലയിരുത്തുന്നു.

രണ്ടുദിവസംമുമ്പ് തമിഴ് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ ഗോഡ്സെ രാജ്യത്തെ ആദ്യഹിന്ദു തീവ്രവാദിയാണെന്ന് പ്രസംഗിച്ചിരുന്നു. പ്രസംഗത്തിനെതിരെ സംഘപരിവാറും ഹനുമാൻ സേനയും ശക്തമായി രംഗത്തുവരികയും ചെയ്തു. ഹനുമാൻ സേന തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന കമലഹാസനുനേരെ ചെരുപ്പേറു നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ ഹിന്ദു തീവ്രവാദിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ പ്രഗ്യ സിംഗ് ഠാക്കൂറും ഗോഡ്സെയെ പുകഴ്ത്തി രംഗത്തെത്തി.

മോഡി അധികാരത്തിൽ വന്നതുമുതൽ ബി.ജെ.പി നാഥുറാം ഗോഡ്സെയുടെ പ്രതിമ ഹിന്ദു മഹാസഭ ഓഫീസിൽ സ്ഥാപിച്ചു. തുടർന്ന് സംഘ്പരിവാറുകാർ ഗ്വാളിയാറിൽ ഈ കൊലയാളിക്കുവേണ്ടിയുള്ള ക്ഷേത്രം പണിയാനായി ശ്രമം ആരംഭിച്ചത് വിവാദമായിരുന്നു. ഗോഡ്സെയ്ക്ക് വേണ്ടിയുള്ള ക്ഷേത്രത്തിനുള്ള അനുവാദം ജില്ലാ ഭരണകൂടം നിരസിച്ചതിനെ തുടർന്ന് അവർ ഹിന്ദു മഹാ സഭ ഓഫീസ് വളപ്പിൽ ക്ഷേത്രം ഉയർത്തുമെന്ന പ്രഖ്യാപനം നടത്തി. ക്ഷേത്രത്തിനുള്ള തറക്കല്ലിടുകയും ചെയ്തു.

ഇന്ന് നാഥൂറാം വിനായക ഗോഡ്സേയെ പ്രകീർത്തിച്ച് മറ്റൊരു ഹൈന്ദവ തീവ്രവാദിയായ പ്രഗ്യ സിംഗ് ടാക്കൂർ രംഗത്തെത്തി. ഗോഡ്‌സേ രാജ്യസ്നേഹി ആയിരുന്നു. ആണ്, ആയിരിക്കും എന്നായിരുന്നു പ്രഗ്യസിങിന്‍റെ മാധ്യമങ്ങളോട് പറഞ്ഞത്. ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന കമലഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിങിന്‍റെ പ്രസ്താവന. ഗോഡ്സേയെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുമെന്നും ഗോഡ്‌സെ തീവ്രവാദിയാണെന്നു പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും പ്രഗ്യ സിംഗ് പറഞ്ഞു.

ഒരു ഭീകരപ്രവർത്തകയായ പ്രഗ്യാ സിംഗ് ഠാക്കൂർ മറ്റൊരു തീവ്രവാദിയായ ഗോഡ്‌സെയെ പ്രകീർത്തിച്ചതിൽ അത്ഭുതമില്ല ഇത് പ്രതീക്ഷിച്ചതുതന്നെയാണ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഗോഡ്‌സെയെ രാഷ്ട്ര പിതാവായി വാഴിക്കാനുള്ള ശ്രമം ശക്തിപെടുമെന്ന് വിലയിരുത്തപ്പെടുന്നു. അതിന്‍റെ സൂചന തന്നെയാണ് വീണ്ടും ഈ കൊലയാളിയെ മഹത്വവൽക്കരിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

0Shares