കൊലപാതക കേസില്‍ പരോള്‍ കിട്ടിയില്ല; ഗുണ്ടാ നേതാവിന് ജയിലില്‍ വിവാഹം

  • Post category:news
  • Reading time:1 min read
You are currently viewing കൊലപാതക കേസില്‍ പരോള്‍ കിട്ടിയില്ല; ഗുണ്ടാ നേതാവിന് ജയിലില്‍ വിവാഹം

കൊലപാതക കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഗുണ്ടാ നേതാവിന് ജയിലില്‍ വിവാഹം. ഇന്നലെ ജയില്‍ വളപ്പിനുള്ളില്‍ വച്ചാണ് മുഹമ്മദ് വസീമിന്‍റെ വിവാഹം നടന്നത്. 2016 ലെ യാസിര്‍ വധക്കേസില്‍ പങ്കാളികളായ ഗഗിജ ഖാന്‍ ഗാംഗിലെ അംഗമാണ് വസീം. പഞ്ചാബിലെ നഭ സെന്‍ട്രല്‍ ജയിലാണ് വിവാഹത്തിന് വേദിയായത്.

വസീമിന്‍റെ തൊട്ടടുത്ത നഗരത്തില്‍ നിന്നാണ് വധു. വരന്‍റെയും വധുവിന്‍റെയും ബന്ധുക്കളടക്കം എട്ട് പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുസ്ലീം മതാചാരപ്രകാരം കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിക്കായിരുന്നു വിവാഹം. വസീനെ 2010ലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിവാഹം കഴിക്കാനായി ഇയാള്‍ പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

പിന്നീട് വസീമിന് ജയിലില്‍ വച്ചുതന്നെ വിവാഹം ചെയ്യാനുള്ള അനുവാദം കോടതി നല്‍കുകയായിരുന്നു. കൊലപാതകത്തിന് പുറമെ നിരവധി കേസുകളില്‍ പ്രതിയാണ് വസീം. വസീമിന് എതിരായി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഇയാള്‍ക്ക് പരോള്‍ നിഷേധിക്കപ്പെട്ടത്. ഗുണ്ടാതലവന്‍ മന്ദീപിന്‍റെ വിവാഹം ഹൈക്കോടതിയുടെ അനുമതി പ്രകാരം ഇതേ ജയിലില്‍ മുന്‍പ് നടന്നിരുന്നു.

0Shares