
അമ്പൂരി കൊലപാതകത്തില്‍ രണ്ടാം പ്രതി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ അഖിലിന്‍റെ സഹോദരനാണ് രാഹുല്‍. കൊലപാതക കുറ്റം രാഹുല്‍ സമ്മതിച്ചു. രാഖിയെ കഴുത്തി ഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയെന്ന് രാഹുല്‍ പോലീസിനോട് പറഞ്ഞു.

കൊലപാതകം നടത്തിയത് കാറില്‍വെച്ചാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. പൂവാര്‍ പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുല്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഒരിറ്റു ജീവനു വേണ്ടി പിടയുന്ന രാഖി പിടയുന്നതുകണ്ട് അഖില്‍ ആസ്വദിച്ചു. ഈസമയം സുഹൃത്തും ബന്ധുവുമായ ആദര്‍ശ് ഡ്രൈവിംഗ് സീറ്റിലിരുന്ന് കാറിന്‍റെറേറ്റര്‍ കൂട്ടി. രാഖിയുടെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായിരുന്നു ഇത് ചെയ്തത്.
അഖിലിന് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞതും ബന്ധത്തെ എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ആദര്‍ശിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
