കൊറോണ ബാധിച്ചെന്ന് തെറ്റിദ്ധാരണ; ഗ്രാമത്തെ രക്ഷിക്കാന്‍ ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ ബാധിച്ചെന്ന് തെറ്റിദ്ധാരണ; ഗ്രാമത്തെ രക്ഷിക്കാന്‍ ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു

കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയെ തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ 54കാരന്‍ ആത്മഹത്യ ചെയ്തു. അതേസമയം, കൊറോണ ബാധിച്ചെന്നത് ഇയാളുടെ തെറ്റിദ്ധാരണയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചിറ്റൂര്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ക്കുണ്ടായിരുന്ന ചില അസുഖങ്ങള്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളാണെന്ന് സ്വയം തെറ്റിദ്ധരിക്കുകയായിരുന്നു.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മാസ്ക് ധരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെ ഇയാള്‍ ഏറെ ആശങ്കയിലായി. തുടര്‍ന്ന്, തന്‍റെ സമീപത്തേക്ക് ആരും വരരുതെന്നും അകന്നുനില്‍ക്കാനും ഗ്രാമവാസികളോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തില്‍ പിതാവ് ഭയചകിതനായിരുന്നെന്നും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ ആത്മഹത്യയാണ് വഴിയെന്ന് പറഞ്ഞിരുന്നെന്നും ഇയാളുടെ മകന്‍ പറഞ്ഞു.

0Shares