കൊറോണ: ചികിത്സയില്‍ കഴിയുന്നവര്‍ ഹോമിയോ, യുനാനി മരുന്നുകള്‍ രോഗശമനത്തിനായി ഉപയോഗിക്കരുത്: ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ: ചികിത്സയില്‍ കഴിയുന്നവര്‍ ഹോമിയോ, യുനാനി മരുന്നുകള്‍ രോഗശമനത്തിനായി ഉപയോഗിക്കരുത്: ആരോഗ്യമന്ത്രി

കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ ഹോമിയോ, യുനാനി മരുന്നുകള്‍ രോഗശമനത്തിനായി ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം വരാത്തവര്‍ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, രോഗബാധിതരും നീരീക്ഷണത്തിലുള്ളവരും കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ നിര്‍ബന്ധമായും തേടണമെന്നും മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഇതേ നിര്‍ദേശമാണ് നല്‍കിയതെന്ന് ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയും വ്യക്തമാക്കി. നിപ്പയുടെ കാലത്തും ഇതേ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.

കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമേ പത്തോളം പരിശോധനാ ലാബുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്.

0Shares