കൊറോണയ്ക്കു പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണയ്ക്കു പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടരുന്നു

കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനിയും ചൈനയില്‍ പടരുന്നു എന്ന് റിപ്പേര്‍ട്ടുകള്‍. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. എച്ച്‌5എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഹുനാന്‍ പ്രവിശ്യയിലാണ് പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടുള്ളത്.

എന്നാല്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നാണ് വിവരം. 7,850 കോഴികള്‍ ഉള്ള പൗള്‍ട്രി ഫാമിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. 4,500ലേറെ പക്ഷികള്‍ ചത്തിട്ടുണ്ടെന്നും ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.

0Shares