കൊയിലാണ്ടിയിലെ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു; കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഞായറാഴ്ച നിയന്ത്രണമില്ല

  • Post category:news
  • Reading time:1 min read
You are currently viewing കൊയിലാണ്ടിയിലെ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു; കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക്  ഞായറാഴ്ച നിയന്ത്രണമില്ല

പാലക്കാട്: കൊയിലാണ്ടിയില്‍ റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് -മംഗളൂരു പാതയില്‍ കോയമ്പത്തൂര്‍ പാസഞ്ചറിന് ഏര്‍പെടുത്തിയ നിയന്ത്രണം ഇനി എല്ലാ ഞായറാഴ്ചകളിലുമുണ്ടാകില്ല. മറ്റു ദിവസങ്ങളില്‍ ട്രെയിനുകള്‍ ഭാഗീകമായേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് റെയില്‍വേ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി, 18, 25, മാര്‍ച്ച് 4, 11, 18, 25 തിയ്യതികളിലാണ്  ട്രെയിന്‍ ഇനിമുതല്‍ നേരത്തയുണ്ടായിരുന്ന സര്‍വീസ് നടത്തുന്നത്.  മറ്റുദിനങ്ങളില്‍ മംഗളൂര്‍ സെന്‍ട്രല്‍ കോയമ്പത്തൂര്‍ (56324) പാസഞ്ചര്‍ ട്രെയിന്‍ കണ്ണൂര്‍ വരെ മാത്രമേ സര്‍വീസുണ്ടാവുകയുള്ളൂ. അതുപോലെ കോയമ്പത്തൂര്‍ മംഗളൂര്‍ സെന്‍ട്രല്‍ പാസഞ്ചര്‍(56323) ട്രെയിന്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

0Shares