കൊട്ടിയൂര്‍ പീഡനം; കൂട്ടു പ്രതികളായ 3 പേര്‍ കീഴടങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing കൊട്ടിയൂര്‍ പീഡനം; കൂട്ടു പ്രതികളായ 3 പേര്‍ കീഴടങ്ങി.

പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ കൂട്ടുപ്രതികളായ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് തേരകവും ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയും കീഴടങ്ങി. പേരാവുര്‍ സി.ഐ സുനില്‍ കുമാറിെന്റ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. ഫാ.തേരകമാണ് ആദ്യം എത്തിയത്. പിന്നീട് സിസ്റ്റര്‍ ബെറ്റിയും സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങുകയായിരുന്നു. മൂവരെയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. ഫാ. തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നീ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു.  

ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. പ്രതികളുടെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികള്‍ക്കെതിരായ ആരോപണം. ഇവര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റമാണ്ചുമത്തിയത്. ശേഷിക്കുന്ന പ്രതികളും അടുത്ത ദിവസങ്ങളിലായി കീഴടങ്ങിയേക്കുമെന്നാണ് സൂചന.

0Shares