കൊട്ടിയൂരിലെ കുറ്റവാളിയായ വൈദികന്റേതു ക്രിമിനല്‍ മനസ് -മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing കൊട്ടിയൂരിലെ കുറ്റവാളിയായ വൈദികന്റേതു ക്രിമിനല്‍ മനസ് -മുഖ്യമന്ത്രി.


തിരുവനന്തപുരം: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികന്‍ ഫാ.റോബിന്‍ വടക്കുംചേരിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടായത് മഹാഅപരാധമാണ്. കുറ്റവാളിയായ വൈദികന്റേതു ക്രിമിനല്‍ മനസാണ്.  പ്രതി എത്ര ഉന്നതനായിരുന്നാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിയമസഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തിര പ്രമേയത്തിനു നല്‍കിയ മറുപടിയിലാണ് പ്രതിയായ വൈദികനെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. വാളയാറിലെ സഹോദരങ്ങളുടെ മരണത്തിന് പിന്നില്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും പിണറായി പറഞ്ഞു. എല്ലാ പ്രതികള്‍ക്കുമെതിരെ പോക്‌സോ ചുമത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

0Shares