
പാലക്കാട് : തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് പരുക്കുപറ്റി എന്ന പ്രചരണത്തിന്‍റെ മുനയൊടിയുന്നു. കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞു എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്ന് അനില്‍ അക്കര എം.എല്‍.എ അലറിവിളിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നു.

പ്രചാരണസമയം കഴിഞ്ഞിട്ടും റോഡ‌് ഷോ നടത്തിയ യു.ഡി.എഫ‌് പ്രവർത്തകരുടെ കല്ലേറിൽ കെ. ഡി പ്രസേനൻ എം.എൽ.എ, മേലാർകോട‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എം. മായൻ, അബു (13), സന്തോഷ് (29) എന്നിവർക്ക‌് പരിക്കേറ്റു. യു.ഡി.എഫ‌് പ്രചാരണ വാഹനത്തിൽ നിന്നാണ് എൽ.ഡി.എഫ‌് പ്രവർത്തകർക്കു നേരെ കല്ലേറ‌് നടത്തിയത‌്. കല്ലേറിൽ എം. മായന‌് കാലിലും കെ. ഡി പ്രസേനന‌് നെഞ്ചിലുമാണ‌് പരിക്കേറ്റത‌്. സന്തോഷിനും ശരീരത്തിൽ മുറിവുണ്ട്.
മൂവരേയും ആലത്തൂർ ക്രസന്റ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബു പാലക്കാട് സ്വകാര്യ ആശുപത്രിയിലാണ്. ആലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവരടക്കം അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപും കല്ലെറിയുന്നത് നാട്ടുകാർ കണ്ടു. സംഭവശേഷം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ രമ്യക്ക‌് കല്ലേറിൽ പരിക്കില്ലെന്ന‌് ഡോക്ടർമാർ പറഞ്ഞു. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം നടന്ന ഞായറാഴ‌്ച വൈകിട്ട‌് ആറരയ‌്ക്ക് ആലത്തൂർ ടൗണിലാണ് അക്രമം നടന്നത‌്.
https://www.facebook.com/watch/?v=2376245292420437
