കൊല്ലം: കൊട്ടാരക്കരയില്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. രയോഗമന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികള്‍ പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. പിന്നീട് എന്‍.എസ്.എസ് ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ പൊലീസിനെ വിവരം അറിയിറിയിച്ചു. സംഭവത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ കൊല്ലം ജില്ലയില്‍ രണ്ടാമത്തെ തവണയാണ് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ കൊല്ലം പരവൂരിവെ എന്‍.എസ്.എസ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു.
കൊട്ടാരക്കരയില്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം