കൊച്ചി സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൊച്ചി നഗരത്തില്‍ സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അഗ്‌നിശമനസേനയുടെ എന്‍. ഒ. സി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒന്‍പത് സ്‌ക്രീനുകളാണ് മള്‍ട്ടിപ്ലക്‌സിലുണ്ടായിരുന്നത്.

സാധാരണ സിനിമകള്‍മുതല്‍ ലോകത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന സിനിമകള്‍വരെ ഇവിടെ പ്രദര്‍ശിപ്പിക്കാനാകും. കോഫി ഷോപ്പുകളും റസ്റ്റോറന്റുകളുമുണ്ട്.

0Shares