
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി വീണുണ്ടായ അപകടത്തിൽ നിന്ന് നടി അർച്ചന കവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അർച്ചന തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിൽ ഇട്ട പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. അപകടത്തിൽ മുൻഭാഗം തകർന്ന കാറിന്റെ ചിത്രങ്ങളും അർച്ചന പങ്കുവച്ചിട്ടുണ്ട്.

അപകടവിവരം സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടുണ്ട് അർച്ചന. സംഭവത്തിൽ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയാവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും അർച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
