കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നഗരമധ്യത്തിലേക്കുള്ള യാത്ര (ആലുവ മുതല്‍ മഹാരാജാസ് വരെ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീര്‍ഘിപ്പിച്ച മെട്രോ സര്‍വീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രഖ്യാപനത്തിന്റെ അതേസമയം പുതിയ സര്‍വീസിന്റെ ടിക്കറ്റ് വിതരണവും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ആലുവ മുതല്‍ മഹാരാജാസ് വരെ 50 രൂപയാണ് ടിക്കറ്റ് നിരക്ക്. മിനിമം ചാര്‍ജ് 10 രൂപയായി തുടരും. കൂടുതല്‍ ഫീഡര്‍ സര്‍വീസുകളും സ്ഥിരം യാത്രക്കാര്‍ക്കായി പ്രത്യേക ഫെയര്‍പാക്കേജുകളും കെ.എം.ആര്‍.എല്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചിയുടെ നഗരമധ്യത്തിലേക്ക് ആദ്യ ദിവസം മെട്രോ കയറി എത്തുന്നവര്‍ക്ക് കാരിക്കേച്ചര്‍ സമ്മാനമായി ലഭിക്കും.

0Shares