കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാര്‍ ഉപേക്ഷിക്കുന്നു; കാരണം ഞെട്ടിക്കുന്നത്..!

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാര്‍ ഉപേക്ഷിക്കുന്നു; കാരണം ഞെട്ടിക്കുന്നത്..!

കൊച്ചി: കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാര്‍ ഉപേക്ഷിക്കുന്നു. ഇവിടെ ജോലി ലഭിച്ച 21 ഭിന്നലിംഗക്കാരില്‍ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. നഗരത്തില്‍ താമസത്തിനാവശ്യമായ സൗകര്യം ലഭിക്കാത്തതാണ് ജോലി ഉപേക്ഷിക്കാന്‍ കാരണം. ഉയര്‍ന്ന വാടക നല്‍കി ജോലിയില്‍ തുടരാനാവാത്ത സാഹചര്യമാണ്. അതിനാല്‍ ചിലര്‍ ലൈംഗികവൃത്തിയിലേക്ക് മടങ്ങിപ്പോയെന്നും ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

നഗരത്തില്‍ വീടുകളോ മുറിയോ തങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളത്തിന് കിട്ടുന്നില്ലെന്ന് ഇടപ്പളളി മെട്രോ സ്റ്റേഷനില്‍ ടിക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രാഗഞ്ജിനി പറയുന്നു. പലര്‍ക്കും ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടവരായതിനാല്‍ മുറികള്‍ നല്‍കാന്‍ മടിയാണ്. ഇവര്‍ നിലവില്‍ പ്രതിദിനം 600 രൂപ വാടക നല്‍കി ലോഡ്ജ് മുറിയിലാണ് കഴിയുന്നത്. ഇതുമാത്രമല്ല തൊഴിലിടത്തിലെ ഒറ്റപ്പെടുത്തലും ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും രാഗഞ്ജിനി വെളിപ്പെടുത്തി.

0Shares