കൊച്ചി നഗരത്തിൽ അക്രമികളുടെ അഴിഞ്ഞാട്ടം; മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി നഗരത്തിൽ അക്രമികളുടെ അഴിഞ്ഞാട്ടം; മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു

കൊച്ചി നഗരത്തിലെ പനമ്പിള്ളി നഗറില്‍ വീണ്ടും അക്രമികളുടെ അഴിഞ്ഞാട്ടം. മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു. ഓയോ ഹോംസ് വഴി വീടു വാടകയ്‌ക്കെടുത്തു താമസിക്കുന്നവരാണ് കഴിഞ്ഞ രാത്രി പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാടിയത്.

മദ്യപിച്ചു പരസ്പരമുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് അക്രമം. വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചട്ടിയും പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. മൂന്നു കാറുകളാണു സംഘം നശിപ്പിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares