കൊച്ചിയിൽ യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയില്‍;കൊലപാതകമെന്ന് സംശയം

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിയിൽ യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയില്‍;കൊലപാതകമെന്ന് സംശയം

കൊച്ചിയിൽ യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബുധനാഴ്ച രാത്രിയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുൻപ് കാണാതായ കുമ്പളം സ്വദേശി യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന.

ജൂലൈ രണ്ട് മുതൽ കാണാതായ സമീപവാസിയായ അർജുൻ എന്നയാളെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. മൃതദേഹം ഇയാളുടെതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കളും ലഹരി മാഫിയ സംഘത്തിൽഉള്‍പ്പെട്ടതുമായ നാല് പേരെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0Shares