കൊച്ചിയില്‍ ​നടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം; തെ​ളി​വു​ക​ള്‍ സ്​​ഥാ​പി​ച്ചെ​ടു​ക്കാ​ന്‍ പോ​ലീ​സും, പ​ഴു​തു​ക​ള്‍ ക​ണ്ടെ​ത്തി​യും സാ​ക്ഷി​മൊ​ഴി​ക​ള്‍ അ​നു​കൂ​ല​മാ​ക്കി​യും നി​യ​മ​ത്തി​ന്റെ വ​ല​പൊ​ട്ടി​ക്കാ​ന്‍ ​ദി​ലീ​പും ക​ഠി​ന​ശ്ര​മ​ത്തിൽ

  • Post category:news
  • Reading time:2 mins read
You are currently viewing കൊച്ചിയില്‍ ​നടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം; തെ​ളി​വു​ക​ള്‍ സ്​​ഥാ​പി​ച്ചെ​ടു​ക്കാ​ന്‍ പോ​ലീ​സും, പ​ഴു​തു​ക​ള്‍ ക​ണ്ടെ​ത്തി​യും സാ​ക്ഷി​മൊ​ഴി​ക​ള്‍ അ​നു​കൂ​ല​മാ​ക്കി​യും നി​യ​മ​ത്തി​ന്റെ വ​ല​പൊ​ട്ടി​ക്കാ​ന്‍ ​ദി​ലീ​പും ക​ഠി​ന​ശ്ര​മ​ത്തിൽ

കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. തൃ​ശൂ​രി​ല്‍​ നി​ന്ന്​ ഒൗ​ഡി കാ​റി​ല്‍ കൊ​ച്ചി​യിലേക്കുള്ള യാത്രയില്‍ 2017 ഫെ​ബ്രു​വ​രി 17ന്​ ​വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ഒ​മ്പത​ര​യോ​ടെ​യാ​ണ്​ നടി ആക്രമിക്കപ്പെട്ടത്. ദി​ലീ​പ്​ എ​ന്ന ജ​ന​പ്രി​യ​താ​​ര​ത്തെ ജ​യി​ല​ഴി​ക​ള്‍​ക്കു​ള്ളി​ലെ​ത്തി​ച്ച കേ​സ്​ വി​ചാ​ര​ണ ഘ​ട്ട​ത്തി​ലാണ്. കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ര​ത്തി​യ തെ​ളി​വു​ക​ള്‍ സ്​​ഥാ​പി​ച്ചെ​ടു​ക്കാ​ന്‍ പോ​​ലീ​സും പ​ഴു​തു​ക​ള്‍ ക​ണ്ടെ​ത്തി​യും സാ​ക്ഷി​മൊ​ഴി​ക​ള്‍ അ​നു​കൂ​ല​മാ​ക്കി​യും നി​യ​മ​ത്തി​ന്റെ വ​ല​പൊ​ട്ടി​ക്കാ​ന്‍ ​ദി​ലീ​പും ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്. അതേസമയം തന്നെ, വിചാരണ വനിതാ ജഡ്ജിയുടെ കീഴില്‍ ആക്കണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ നശിപ്പിച്ചെന്ന നിഗമനത്തില്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് അവസാനിപ്പിക്കുകയും ചെയ്തു.

2017 ഫെ​ബ്രു​വ​രി 17ന്​ ​വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ന​ടി​യു​ടെ കാ​റി​ല്‍ ക​ട​ന്നു​ക​യ​റി ര​ണ്ടു മ​ണി​ക്കൂ​റോ​ളം പ​ല​വ​ഴി ക​റ​ങ്ങു​ന്ന​തി​നി​ടെ അ​വ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്​​തു​വെ​ന്നാ​ണു കേ​സ്. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍ മാ​ര്‍​ട്ടി​ന്‍ ആ​ന്റ​ണി, ആ​ല​പ്പു​ഴ സ്വ​ദേ​ശി വ​ടി​വാ​ള്‍ സ​ലീം, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പ്ര​ദീ​പ്​ എ​ന്നി​വ​ര്‍ അ​റ​സ്​​റ്റി​ലാ​യി. ഫെ​ബ്രു​വ​രി 23ന്​ ​പോ​ലീ​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച്‌​ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ മു​ഖ്യ​പ്ര​തി പെ​രുമ്പാവൂര്‍ കോ​ട​നാ​ട്​ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​ര്‍ (പ​ള്‍​സ​ര്‍ സു​നി), കൂ​ട്ടാ​ളി ത​ല​ശ്ശേ​രി സ്വ​ദേ​ശി വി​ജീ​ഷ്​ എ​ന്നി​വ​രെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​മു​റി​യി​ല്‍​ നി​ന്ന്​ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏ​പ്രി​ല്‍ 18ന്​ ​പ​ള്‍​സ​ര്‍ സു​നി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കേ​സി​ന്റെ തു​ട​ക്കം മു​ത​ല്‍ ദി​ലീ​പിന്റെ പ​ങ്ക്​ സം​ശ​യി​ക്ക​പ്പെ​ട്ടി​രു​ന്നു. ജൂ​ണ്‍ 24ന്​ ​മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി ദി​ലീ​പി​ന്​ എ​ഴു​തി​യ ക​ത്ത്​ പു​റ​ത്തു​വ​ന്ന​തോ​ടെ​ താ​ര​ത്തി​ന്റെ പ​ങ്ക്​ വീ​ണ്ടും ച​ര്‍​ച്ച​യാ​യി. ജൂ​ണ്‍ 28ന്​ ​ദി​ലീ​പി​നെ​യും സു​ഹൃ​ത്ത്​ നാ​ദി​ര്‍​ഷ​യെ​യും 13മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം ചെ​യ്​​തു വി​ട്ടു.

മൊ​ഴി​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​തോ​ടെ ദി​ലീ​പി​ന്​ മേ​ല്‍ കു​രു​ക്ക്​ മു​റു​കി. ന​ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​തി​​ന്റെ ദൃ​ശ്യം എ​ടു​ത്തു​ന​ല്‍​കാ​ന്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​ക്കാ​ണ്​ ദി​ലീ​പ്​ ക്വട്ടേ​ഷ​ന്‍ ന​ല്‍​കി​യ​തെ​ന്ന്​ സു​നി വെ​ളി​പ്പെ​ടു​ത്തി. ജൂ​ലൈ 10ന്​ ​ദി​ലീ​പ്​ അ​റ​സ്​​റ്റി​ലാ​യി. ആ​ലു​വ സ​ബ്​​ജ​യി​ലി​ല്‍ 523ാം ന​മ്പര്‍ ത​ട​വു​കാ​ര​നാ​യി 85 ദി​വ​സം ദി​ലീ​പ്​ ക​ഴി​ഞ്ഞു. ഇ​തി​നി​ടെ, അ​ഞ്ചു ജാ​മ്യാ​പേ​ക്ഷ​ക​ള്‍ കോ​ട​തി ത​ള്ളി.

ഒ​ടു​വി​ല്‍ ഒ​ക്​​ടോ​ബ​ര്‍ മൂ​ന്നി​ന്​ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം. ന​വം​ബ​ര്‍ 22ന്​ ​ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. വി​ചാ​ര​ണ​ക്കാ​യി കേ​സ്​ അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍​നി​ന്ന്​ എ​റ​ണാ​കു​ളം ജി​ല്ല സെ​ഷ​ന്‍​സ്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

0Shares