കൊച്ചി: ക്രിസ്തുമസ്-പുതുവല്‍സരാഘോഷത്തിനു മുന്നോടിയായി കൊച്ചി നഗരത്തില്‍ ഷാഡോ പോലിസ് നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്നുവേട്ട. രണ്ടു കിലോ വീതം ഹഷീഷ് ഓയിലും മെതാംഫെറ്റമീനും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി ഇബ്രാഹീം ഷെരീഫിനെ പോലിസ് അറസ്റ്റു ചെയ്തു.
കേരളത്തില്‍ ആദ്യമായി പിടികൂടിയ മെതാംഫെറ്റമീന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ക്ക് വിപണിയില്‍ അഞ്ചുകോടിയേക്കാള്‍ രൂപ വിലവരുമെന്നാണു കണക്കാക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. ലഹരി മരുന്ന് ഉപഭോക്താക്കളെന്ന നിലയില്‍ ഇബ്രാഹീമിനെ ബന്ധപ്പെട്ടാണ് പോലിസ് ഇയാളെ പിടികൂടിയത്. അതേസമയം, ഇബ്രാഹീം കാരിയര്‍ മാത്രമാണെന്നും ഇതിനു പിന്നില്‍ വന്‍ ലോബിയുണ്ടെന്നുമാണ് പോലിസ് പറയുന്നത്.
കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട; ചെന്നൈ സ്വദേശി അറസ്റ്റില്‍