കൊച്ചി: കൊച്ചിയില്‍ കോടികള്‍ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്ത് എക്സൈസ്. ന്യൂജെന്‍ ലഹരിമരുന്നായ എം.ഡി.എം.എ ആണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലയുള്ള 32 കിലോ എംഡിഎംഎ (മെത്തലീന്‍ ഡയോക്സി മെത്താഫിറ്റമൈന്‍) ആണ് പിടിച്ചെടുത്തത്.
കേരളത്തില്‍ ആദ്യമായാണ് ഇത്രയും വിലപിടിപ്പുള്ള എംഡിഎംഎ ഇനത്തിലെ മയക്കുമരുന്നു കണ്ടെത്തുന്നത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എഎസ് രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കൊച്ചിയില്‍ കോടികള്‍ വിലവരുന്ന ലഹരിമരുന്ന് വേട്ട; ഇത്രയും വിലയുള്ള ന്യൂജെന്‍ ലഹരിമരുന്ന് പിടികൂടുന്നത് ഇതാദ്യം