കൊച്ചിയില്‍ കഞ്ചാവുമായി യുവതിയടക്കം നാലു പേര്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിയില്‍ കഞ്ചാവുമായി യുവതിയടക്കം നാലു പേര്‍ പിടിയില്‍

കൊച്ചി: അര കിലോഗ്രാം കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. വൈപ്പിന്‍ മുരുക്കുംപാടം തൈവേലിക്കകത്ത് വിനീഷ് (20), ആലപ്പുഴ കോമളപുരം വട്ടക്കുഴി വെളിയില്‍ പ്രദീപ് എബ്രാഹം (20), പുതുവൈപ്പ് തുണ്ടത്തില്‍ രാഹുല്‍ (23), ഇടക്കൊച്ചി പട്ടിത്തറ വീട്ടില്‍ ദില്‍ഷിദ(21) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ മറൈന്‍ഡ്രൈവ് കെട്ടുവള്ളം റസ്‌റ്റൊറന്റിനു സമീപം കഞ്ചാവ് കച്ചവടം നടത്തിയതായി സെന്റ്രല്‍ പോലിസ് അറിയിച്ചു.യുവതി മയക്കു മരുന്ന് ഉപയോഗിച്ചതായും നാട്ടിന്‍പുറത്തു നിന്നും നഗരത്തില്‍ ജോലി ചെയ്യാനെത്തിയ മറ്റു യുവതികള്‍ക്ക് കഞ്ചാവ് എത്തിച്ചതായുമാണ് പോലിസിന്റെ കണ്ടെത്തല്‍. സെന്റട്രല്‍ എസ്.ഐ.ഡി.ദീപുവും സംഘവുമാണ് ഇവരെ പിടികൂടിയത്.പ്രതികളെ കോടതി റിമാന്റ് ചെയ്തു.

0Shares