കൊക്കയിലേക്ക് വീണ ബൈക്ക് യാത്രികന്റെ രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing കൊക്കയിലേക്ക് വീണ ബൈക്ക് യാത്രികന്റെ രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു.

അമേരിക്ക: നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു വീണ ബൈക്ക് യാത്രികന്റെ രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ലോസ്ആഞ്ചലസ്സിലാണ് സംഭവം. വളവില്‍ വച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ യാത്രികനെ തൊട്ടു പുറകേ വന്ന ബൈക്ക് യാത്രികനാണ് രക്ഷപ്പെടുത്തിയത്.

വില്ലി എന്ന റൈഡറാണ് അപകടത്തില്‍പ്പെട്ടത്. പുറകേ വന്ന ഡേവിഡ് എന്നാളാണ് വില്ലിയെ രക്ഷപ്പെടുത്തുന്നത്. ചെങ്കുത്തായ മലയില്‍ നിന്നും ഹെലികോപ്ടറിലാണ് വില്ലിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുന്നത്.

0Shares