ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ട നൊബേല്‍ ഫലകവും പുരസ്കാരത്തിന്റെ മാതൃകയും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെക്കു കിഴക്കന്‍ ഡല്‍ഹിയിലുള്ള കാല്‍ക്കാജിയിലുള്ള സത്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നാണ് നൊബേല്‍ സമ്മാനം മോഷണം പോയത്.
