കൈക്കൂലിവാങ്ങിയ കേസ്സില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing കൈക്കൂലിവാങ്ങിയ കേസ്സില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍.

കൊച്ചി: കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ എ.കെ പ്രതാപനടക്കം നാലുപേരെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ എ.ഡി ദയാല്‍, ജഡേജ, സുനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
കൈക്കൂലിയായി ഇവര്‍ കൈപ്പറ്റിയ 60,000 രൂപയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
0Shares