കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വോട്ടുകളാണ് ബി.​ജെ.​പി​ക്ക് ല​ഭി​ച്ച​ത്; സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണം: ശശി തരൂര്‍ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വോട്ടുകളാണ് ബി.​ജെ.​പി​ക്ക് ല​ഭി​ച്ച​ത്; സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണം: ശശി തരൂര്‍ പറയുന്നു

കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം ബി​.ജെ​.പി​യി​ലേ​ക്കു പോ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് എം.​പി ശ​ശി ത​രൂ​ർ. ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എ​ൻ​.എ​സ് .യു.​ഐ സം​ഘ​ടി​പ്പി​ച്ച ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണു ത​രൂ​ർ മോ​ദി സ്തു​തി​യി​ൽ വി​ശ​ദീ​ക​ര​ണ​ത്തി​നു മു​തി​ർ​ന്ന​ത്. ഞാ​ൻ മോ​ദി​യെ സ്തു​തി​ക്കു​ക​യ​ല്ല ചെ​യ്ത​ത്. 2014, 2019 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​നു 19 ശ​ത​മാ​നം വോട്ടാണ് ല​ഭി​ച്ച​ത്.

മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​.ജെ​.പി​ക്ക് 2014-ൽ 31 ​ശ​ത​മാ​ന​വും 2019-ൽ 37 ​ശ​ത​മാ​ന​വും വോ​ട്ട് കി​ട്ടി. കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വോട്ടുകളാണ് ബി​.ജെ​.പി​ക്ക് ല​ഭി​ച്ച​ത്. സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണം. തെ​റ്റു​ക​ളും വീ​ഴ്ച​ക​ളും മ​ന​സി​ലാ​ക്ക​ണം, സ്വ​യം തി​രു​ത്ത​ണം- ത​രൂ​ർ പ​റ​ഞ്ഞു.

അ​വ​ർ കോ​ണ്‍​ഗ്ര​സി​നെ ഉ​പേ​ക്ഷി​ച്ച​തി​ന്‍റെ കാ​ര​ണം എ​ന്തു​കൊ​ണ്ടു മ​ന​സി​ലാ​ക്കു​ന്നി​ല്ല?. എന്താണ് വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ച​തെ​ന്നു മ​ന​സി​ലാ​ക്കാ​നാ​ണു പ​റ​ഞ്ഞ​ത്. എ​ങ്ങ​നെ​യാ​ണ് അ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ പോ​കു​ന്ന​തെ​ന്നും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ച ഘ​ട​കം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ, മോ​ദി അ​നു​കൂ​ല പ​രാ​മ​ർ​ശ​ത്തി​ൽ ത​രൂ​രി​നെ​തി​രേ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ത​രൂ​രി​നെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളും ത​രൂ​ർ ഇ​തി​നു ന​ൽ​കി​യ മ​റു​പ​ടി​ക​ളും കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഒ​ടു​വി​ൽ ത​രൂ​രി​നോ​ടു വി​ശ​ദീ​ക​ര​ണം ചോദിച്ച് കെ​.പി​.സി​സി ത​ല​യൂ​രു​ക​യാ​യി​രു​ന്നു.

0Shares