കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും ഡിസംബറിൽ വിവാഹിതരാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും ഡിസംബറിൽ വിവാഹിതരാകുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് വരുന്ന ഡിസംബറിൽ വിവാഹിതരാകുമെന്നാണ് പുതിയ വാർത്ത.

എന്നാൽ തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അ‌ടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസുകളിൽ പങ്കെടുക്കുന്ന വിരാട് ശേഷം ഒരു നീണ്ട ബ്രേക് എടുക്കുന്നുണ്ടെന്നും ഇതു വിവാഹത്തിനെ മുന്‍നിർത്തിയാണെന്നുമാണ് സൂചന. 2013ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടൂറിൽ കോഹ്‌ലിക്കൊപ്പം വവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്.

0Shares